സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ. സംസ്ഥാന ബജറ്റ് ജൂൺ 4ന്.
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം.
തിരുവനന്തപുരം:
എം എൽ എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. അന്‍പത്തിമൂന്ന് പുതുമുഖങ്ങള്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സഭ സമ്മേളനം ആരംഭിക്കുക. പ്രോടെം സ്പീക്കര്‍ പി ടി എ റഹിം സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ തുടര്‍ച്ചയാണ് പതിനഞ്ചാം നിയമസഭയുടെ മുഖ്യസവിശേഷത.
അക്ഷരമാലാ ക്രമത്തിലാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുന്നത്. പിണറായിയെ നേരിടാൻ പ്രതിപക്ഷനിരയിൽ പുതിയ നായകനായി വിഡി സതീശൻ എത്തുന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ സഭയുടെ സ്പീക്കറെ നാളെ തെരഞ്ഞെടുക്കും. എം ബി രാജേഷാണ് ഇടതുപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥി.
ഈ മാസം 28ന് ഗവർണർ സഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തും. ജൂൺ നാലിനാണ് രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കുന്നത്. പുതിയ ധനകാര്യമന്ത്രിയായി ചുമതലയേറ്റത് കെ എൻ ബാലഗോപാൽ ആണ്. 14 വരെയാണ് സഭാ സമ്മേളനം.