ശ്രീനാരായണഗുരുവിന്റെ 168 -ആം ജയന്തി ദിനം ആചരിച്ച് എസ്.എൻ.ഡി.പി യോഗം ഇടശ്ശേരി ശാഖ

തളിക്കുളം : എസ്.എൻ.ഡി.പി യോഗം ഇടശ്ശേരി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവിന്റെ 168 -ആം ജയന്തി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ പതാക ഉയർത്തലിന് ശേഷം പുറപ്പെട്ട വാഹനപ്രചരണ ജാഥ ശാഖാ മന്ദിരത്തിന് മുന്നിൽ സമാപിച്ചു.ചതയദിന വൃതാനുഷ്ഠാനത്തിന് ശേഷം ദൈവദശകം പദ്യംചൊല്ലൽ, പ്രസംഗം, ക്വിസ് മത്സരങ്ങൾ നടന്നു. ഉച്ചക്ക് നടന്ന സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ വൈസ് പ്രസിഡണ്ട് പി.വി.സുധീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മോഹനൻ കണ്ണമ്പുള്ളി, നാട്ടിക യൂണിയൻ വനിതാസംഘം മുൻ പ്രസിഡണ്ട് ശാന്താ ഭുവനേന്ദ്രൻ, ശാഖാ മുൻ പ്രസിഡന്റുമാരായ ഭുവനേന്ദ്രൻ കോഴിപ്പറമ്പിൽ, അറക്കൽ സുരേന്ദ്രൻ,സലിൽ വാലത്ത്, ഉന്നത വിജയം നേടിയ ശാഖാ അംഗങ്ങളുടെ കുട്ടികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള അവാർഡ് സമർപ്പണം ശാഖാ സെക്രട്ടറി സിദ്ധാർത്ഥൻ കോഴിപ്പറമ്പിൽ നിർവ്വഹിച്ചു. കാർത്തികേയൻ വാലത്ത്, ഗീതാ ഗണേഷ് എന്നിവർ സംസാരിച്ചു.

Related Posts