ഗുരുവായൂരപ്പന്റെ ബാങ്കുകളിലെ നിക്ഷേപം 1737.04 കോടി; 271 ഏക്കർ ഭൂമിയും സ്വന്തം
കൊച്ചി: ഗുരുവായൂരപ്പന് വിവിധ ബാങ്കുകളിലായി 1737.04 കോടി രൂപയുടെ നിക്ഷേപവും 271.05 ഏക്കർ ഭൂമിയും. എന്നാൽ സുരക്ഷാ കാരണങ്ങളാൽ രത്നം, സ്വർണം, വെള്ളി എന്നിവയുടെ മൂല്യം വെളിപ്പെടുത്താനാകില്ലെന്ന് ഗുരുവായൂർ ദേവസ്വം കോടതിയെ അറിയിച്ചു. എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്‍റായ എം.കെ ഹരിദാസ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇത് അറിയിച്ചത്. രത്നം, സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ വിശദാംശങ്ങൾ നിഷേധിച്ചതിനെതിരെ ഹരിദാസ് അപ്പീൽ നൽകി. 2018 ലും 2019 ലും ഉണ്ടായ പ്രളയത്തിന് ശേഷം ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10 കോടി തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ദേവസ്വം അറിയിച്ചു.