കൊച്ചിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 18 വാഹനാപകട മരണം; 6 എണ്ണം ബസപകടം
കൊച്ചി: കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തത് 18 വാഹനാപകട മരണങ്ങൾ. ഇതിൽ ആറ് എണ്ണം ബസ് അപകടങ്ങൾ മൂലമാണ്. സ്വകാര്യ ബസുകളുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. അതേസമയം അപകടങ്ങൾ വർദ്ധിക്കുമ്പോഴും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ല. നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ പൊലീസുകാരുടെ എണ്ണം പര്യാപ്തമല്ലെന്നാണ് വാദം. എല്ലാം സി.സി.ടി.വി ക്യാമറകളിൽ പതിയുന്നുണ്ടെന്നും പിഴയും നടപടിയും തുടരുമെന്നും പൊലീസ് അറിയിച്ചു.