ഇന്ത്യയിൽ 1957 പുതിയ കൊവിഡ് കേസുകൾ
രാജ്യത്ത് 1957 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് സജീവ കേസുകൾ 27374 ആയി. മൊത്തം കോവിഡ് കേസുകളുടെ എണ്ണം 44616394 ആയി. സജീവ കേസുകൾ 27374 ആയി. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 0.06 ശതമാനമാണ് ആക്ടീവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,125 കോവിഡ്-19 പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് കൊവിഡ്-19 വാക്സിനേഷൻ കവറേജ് 219.04 (2,19,04,76,220) കോടി കവിഞ്ഞു. ഇതുവരെ, 4.10 കോടിയിലധികം (4,10,83,298) കോടി കൗമാരക്കാർക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,654 രോഗികൾ സുഖം പ്രാപിച്ചു, രോഗമുക്തി നേടിയവരുടെ ആകെ എണ്ണം ഇപ്പോൾ 4,40,60,198 ആണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്