എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍; കൈവശം 50 വിദ്യാര്‍ത്ഥികളുടെ പേരുകളും
തൃശ്ശൂര്‍: കയ്പമംഗലത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ചെന്ത്രാപ്പിനി സ്വദേശി ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 15.2 ഗ്രാം എം.ഡി.എം.എ എക്സൈസ് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതികളുടെ പക്കൽ നിന്ന് 50 വിദ്യാർത്ഥികളുടെ പേര് വിവരങ്ങളും എക്സൈസ് വകുപ്പ് കണ്ടെടുത്തിട്ടുണ്ട്. 17 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ പേരുകളാണ് ലിസ്റ്റിലുള്ളത്. കടമായി മയക്കുമരുന്ന് നൽകിയവരുടെ ലിസ്റ്റാണിതെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.