തിരുവനന്തപുരത്ത് പാരഗ്ലൈഡിംഗിനിടെ 2 പേർ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി
By NewsDesk
തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. ഹൈമാസ്റ്റ് ലൈറ്റിൽ രണ്ട് പേരാണ് കുടുങ്ങിയത്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിനിയായ യുവതിയുമാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും രക്ഷപ്പെടുത്താൻ പോലീസും ഫയർഫോഴ്സും ശ്രമം ആരംഭിച്ചിട്ടുണ്ട്.