ചികിത്സക്ക് വാങ്ങുന്നത് 20 രൂപ; പദ്മശ്രീ നേടി ഡോക്ടർ

മധ്യപ്രദേശ് : ഇരുപത് രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിക്കുന്ന മധ്യപ്രദേശിലെ ഡോ.മുനീശ്വർ ചന്ദർ ഡാവറിനെ തേടിയും ഇത്തവണത്തെ പദ്മശ്രീ പുരസ്‌കാരം എത്തി. പ്രതിദിനം 200ഓളം രോഗികളാണ് ഇദ്ദേഹത്തിന്റെ പക്കൽ ചികിത്സ തേടുന്നത്. 1946 ജനുവരി 16 ന് പാകിസ്ഥാൻ പഞ്ചാബിൽ ജനിച്ച അദ്ദേഹം വിഭജനത്തെതുടർന്ന് ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. 1967 ൽ ജബൽപൂരിലെ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് ബിരുദം നേടിയ മുനീശ്വർ ഇന്ത്യ പാകിസ്ഥാൻ യുദ്ധസമയത്തും തന്റെ സേവനം ഉറപ്പുവരുത്തി. തൊട്ടടുത്ത വർഷം പ്രാക്ടീസ് ആരംഭിച്ച സമയത്ത് വെറും രണ്ട് രൂപയായിരുന്നു അദ്ദേഹത്തിന്റെ ഫീസ്. ജനസേവനം മാത്രമാണ് ലക്ഷ്യമെന്നും, അതിനാൽ ഫീസ് ഉയർത്താൻ ആവില്ലെന്നുമാണ് ഡോക്ടറുടെ നിലപാട്. കഠിനാധ്വാനത്തിന്റെ ഫലം കാലമെത്ര വൈകിയാലും തേടിയെത്തുമെന്നാണ് പദ്മശ്രീ ലഭിച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

Related Posts