കാർഷിക മേഖലയ്ക്ക് 20 ലക്ഷം കോടി, നഗര വികസനത്തിന് 10,000 കോടി
By NewsDesk
ന്യൂ ഡൽഹി: കേന്ദ്ര ബജറ്റ് അവതരണം തുടരുന്നു. നഗര വികസനത്തിന് 10000 കോടി വകയിരുത്തി. കാർഷിക മേഖലയ്ക്ക് 20 ലക്ഷം കോടി ലഭിക്കും. മൂലധന ചിലവ് 10 ലക്ഷം കോടിയാക്കി. കാർഷിക മേഖലയിലെ സ്റ്റാർട്ട് അപ്പുകൾക്ക് പ്രത്യേക ഫണ്ട് ലഭിക്കും. ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നീക്കി വച്ചു. മൂലധനചിലവ് 33% കൂട്ടി.