2008ലെ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന് 15വര്‍ഷം തടവ്

2008ലെ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന് 15വര്‍ഷം തടവ് വിധിച്ച് കോടതി. പാകിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് വിധി. ലശ്കര്‍ ഭീകരനായ സാജിദ് മജീദ് മിറിനാണ് കോടതി 15 വര്‍ഷത്തെ തടവ് വിധിച്ചത്. നാലു ലക്ഷം രൂപയും കോടതി ഇയാള്‍ക്ക് ചുമത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിലാണ് സാജിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് കോടതി കേസില്‍ വിധി പറഞ്ഞത്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ പാക് ഭീകര വിരുദ്ധ സേനയുടെ പിടിയിലായത്. അന്നുമുതല്‍ സാജിദ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Related Posts