മിന്നും താരമായി നാട്ടിക സ്പോർട്സ് അക്കാദമിയുടെ അഞ്ജലി പി ഡി .
60 - മത് ദേശീയ സീനിയർ അന്തർ സംസ്ഥാന മീറ്റിൽ 200 മീറ്ററിൽ മിന്നും സ്വർണ്ണ നേട്ടവുമായി നാട്ടിക സ്പോർട്സ് അക്കാദമിയുടെ സ്വന്തം അഞ്ജലി പി ഡി. ഐ എ എ എഫ് വേൾഡ് അണ്ടർ 20 ചാമ്പ്യൻ ഹിമ ദാസ്, സീനിയർ സൗത്ത് ഏഷ്യൻ ഗെയിംസ് സിൽവർ മെഡൽ ജേതാവ് പ്രിയ മോഹൻ, ശ്രീലങ്കൻ ചാമ്പ്യൻ ബിം ജയം, ഏഷ്യൻ അത്‌ലറ്റിക് സിൽവർ മെഡൽ ജേതാവ് ദീപ്ത്തി ജീവാൻഞ്ജി എന്നിവരെ പിന്നിലാക്കിയാണ് അഞ്ജലിയുടെ മെഡൽ നേട്ടമെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം .
24.01 സെക്കന്റ് എന്ന തന്റെ കരിയറിലെ ഏറ്റവും മികച്ച വെക്തികത സമയത്തിൽ ഓടി എത്തി ആണ് അഞ്ജലി സ്വർണ്ണം കരസ്ഥമാക്കിയത്. നാട്ടിക സ്പോർട്സ് അക്കാദമിയിൽ കണ്ണൻ മാഷിന്റെ പരിശീലനത്തിലൂടെ അഞ്ജലി ഓടിക്കയറിയത് ഇന്ത്യൻ സീനിയർ അത്‌ലറ്റിക്സ് ടീമിലേക്കാണ്. നാട്ടിക സ്പോർട്സ് അക്കാദമിയുടെ മറ്റൊരു മികച്ച താരം ആൻസി സോജൻ പരിക്ക് മൂലം 200 മീറ്ററിൽ മത്സരിച്ചിരുന്നില്ല.