അതിർത്തിയിൽ തിരച്ചില്‍ നടത്തുന്നതിനിടയിൽ ആണ് ആക്രമണം ഉണ്ടായത്.
2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് ഇന്ത്യൻ സൈന്യം.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിൽ 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് ഇന്ത്യൻ സൈന്യം. ജെയ്ഷ മുഹമ്മദിന്റെ പ്രധാനിയായ അബു സൈഫുള്ളയെ ആണ് സൈന്യം വധിച്ചത്. 2019 ല്‍ രാജ്യം നടുങ്ങിയ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരെയാണ് രാജ്യത്തിനു നഷ്ടമായത്. ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യ ഗൂഢാലോചനക്കാരില്‍ ഒരാളാണ് സൈഫുള്ള.
അതിർത്തിയിൽ തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയിലാണ് അബു സൈഫുള്ള അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
ദക്ഷിണ കശ്മീരിലെ ജെയ്ഷിന്റെ പ്രവര്‍ത്തന കമാന്‍ഡര്‍ സൈഫുള്ളയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജെയ്ഷെ സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട സൈഫുള്ള. അദ്‌നാന്‍ എന്നും ലംബൂ എന്നും ആയിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്.