2028 ഒളിംപിക്സിൽ ക്രിക്കറ്റും ബ്രേക്ക് ഡാൻസും ഉൾപ്പെടുത്താൻ ആലോചന
ന്യൂഡൽഹി: 2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റും ബ്രേക്ക് ഡാൻസും ഒരു മത്സര കായിക ഇനമായി മാറ്റാൻ ആലോചന. ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി), ലോസ് ഏഞ്ചൽസ് ഓർഗനൈസിംഗ് കമ്മിറ്റി എന്നിവ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐ.സി.സി) ഔദ്യോഗികമായി ക്രിക്കറ്റ് സംഘാടനത്തെക്കുറിച്ചു പ്രസന്റേഷൻ അവതരിപ്പിക്കാൻ വിളിച്ചു. 9 പുതിയ മത്സര ഇനങ്ങൾ ഉൾപ്പെടുത്താനാണ് പദ്ധതി. ബേസ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ്, കരാട്ടെ, കിക്ക് ബോക്സിംഗ്, സ്ക്വാഷ്, മോട്ടോർ സ്പോർട്സ് എന്നിവയാണ് ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ പരിഗണിക്കുന്ന മറ്റ് ഇനങ്ങൾ. 1900 ലെ പാരീസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു മത്സര കായിക ഇനമായിരുന്നു. ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും മാത്രമാണ് അക്കാലത്ത് ക്രിക്കറ്റിൽ മത്സരിച്ചിരുന്നത്.