24 മണിക്കൂർ സേവനവുമായി ഇ-സഞ്ജീവനി.

ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി പ്രവർത്തനമാരഭിച്ചു.

തിരുവനന്തപുരം :

കൊവിഡ് അതിതീവ്ര വ്യാപനം കൂടുന്നതും, കേരളം ലോക്ഡൗണിലേക്ക് പോകുന്നതും ആയ സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇനി മുതൽ ഇ-സഞ്ജീവനി വഴിയുള്ള കൊവിഡ് ഒ.പി. സേവനം 24 മണിക്കൂറും ലഭ്യമാകും.

ഹോം ഐസൊലേഷനിൽ കഴിയുന്നവർ, കൊവിഡ് നിരീക്ഷണത്തിലുള്ളവർ, ചികിത്സയിലുമുള്ളവർ, രോഗലക്ഷണമുള്ളവർ, രോഗ സംശയമുള്ളവർ ഉൾപ്പെടെ എല്ലാവർക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഇതിനായി കൊവിഡ് ചികിത്സയിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരെ 24 മണിക്കൂറും നിയോഗിക്കുന്നതാണ്. ഇതിലൂടെ വേണ്ട റഫറൻസും മാത്രമല്ല രോഗം മൂർച്ഛിക്കാതെ ഇവരെ ആശുപത്രിയിലെത്താനും സഹായകമാവും. ലക്ഷണമില്ലാത്തവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരമാവധി വീട്ടിലിരിക്കുന്നതാണ് രോഗം നിയന്ത്രിക്കാനുള്ള പോംവഴി. ഈയൊരു സാഹചര്യത്തിൽ ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്നതിനു വേണ്ടിയാണ് ഇ-സഞ്ജീവനി വികസിപ്പിച്ചിട്ടുള്ളത്.

Related Posts