ദുബായ് അന്താരാഷ്ട്ര അയേൺമാൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആദ്യ വനിത അടക്കം 24 മലയാളികൾ

ദുബായ്: ലോകോത്തര മത്സരമായ ദുബായ് അന്താരാഷ്ട്ര അയേൺമാൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആദ്യ വനിത അടക്കം 24 മലയാളികൾ. നീണ്ട 6 മാസത്തെ കഠിന പരിശീനലങ്ങൾക്ക് ശേഷമാണ് 24 മലയാളികൾ മത്സരത്തിന് ഇറങ്ങുന്നത്. കോച്ച് മോഹൻദാസിന്റെ കീഴിൽ കേരള റൈഡേഴ്സ് യു എ ഇ എന്ന ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്. ദുബായ് അന്താരാഷ്ട്ര അയേൺമാൻ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ആണ് ഇത്രയും മലയാളികൾ മത്സരത്തിന് തയ്യാറെടുക്കുന്നത്. മികച്ച കായികക്ഷമതയും മനഃശക്തിയും ആവശ്യം ആയ പ്രസ്തുത മത്സരത്തിൽ ആദ്യമായാണ് ഒരു മലയാളി വനിത പങ്കെടുക്കുന്നത്. കണ്ണൂർ സ്വദേശി റീം ബക്കറാണ് വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് മത്സരത്തിൽ പങ്കാളിയാവുന്നത്.

iron.jpg

ഏകദേശം 8 മണിക്കൂർ തുടർച്ചയായി നീന്തൽ (1900 മീറ്റർ), സൈക്കിളിംഗ് (90 KM), ഓട്ടം (21.1 KM) എന്നിവ ചെയ്യുന്നതാണ് മത്സരം. വിവിധ ലോകരാജ്യങ്ങളിൽ നിന്നും എത്തിയ 2500 പേരോടൊപ്പമാണ് മലയാളികൾക്ക് അഭിമാനമായി ഈ 24 പേർ മത്സരിക്കുന്നത്.

Related Posts