ദേശീയ ഗെയിംസ്; കയാക്കിംഗ്, കനോയിംഗ് ഇനങ്ങളിൽ കേരളത്തിന് 2 സ്വർണം

റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ച ബോട്ടിൽ പരിശീലനം നടത്തേണ്ടി വന്ന കേരളത്തിന്റെ നാലംഗ വനിതാ കയാക്കിംഗ് ടീം 500 മീറ്റർ കെ 4 സ്പ്രിന്റ് ഇനത്തിൽ സ്വർണം നേടി. 500 മീറ്റർ സി 2 ഇനത്തിൽ രണ്ടംഗ കനോയ‍ിങ് സംഘവും സ്വർണം നേടി. ആറുപേരും പുന്നമട സായി സെന്ററിലെ താരങ്ങളാണ്. ഈ വിജയത്തോടെ 19 സ്വർണവും 16 വെള്ളിയും 13 വെങ്കലവുമായി മെഡൽ പട്ടികയിൽ കേരളം ഒരു പടി കൂടി ഉയർന്ന് ഏഴാം സ്ഥാനത്തെത്തി. മേഘ പ്രദീപും അക്ഷയ സുനിലും 2:16:81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സബർമതി നദിയിലെ ട്രാക്കിൽ കനോയ‍ിങ്ങിൽ സ്വർണം നേടി. അലീന ബാബു, ശ്രീലക്ഷ്മി ജയപ്രകാശ്, ട്രീസ ജേക്കബ്, ജി.പാർവതി എന്നിവർ 1:56:25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കയാക്കിങ്ങിൽ സ്വർണം നേടി. കേരളത്തിൽ കയാക്കിങ് പരിശീലനം നടത്തുന്നതിനിടെ 2015 ലെ ദേശീയ ഗെയിംസിനായി വാങ്ങിയ നെലോ എന്ന ബോട്ട് ടീമിന് ലഭിച്ചിരുന്നു. വർഷങ്ങളായി ഉപയോഗമില്ലാതെ കിടന്നിരുന്ന ബോട്ടിന്‍റെ റഡാർ തകരാറിലായിരുന്നു. ഇതുപയോഗിച്ചാണ് ഇവർ പരിശീലനം നടത്തിയിരുന്നത്.

Related Posts