ഡൽഹിയിൽ കോടതിമുറിയിൽ വെടിവെപ്പ്, 3 പേർ കൊല്ലപ്പെട്ടു; പ്രതികൾ എത്തിയത് വക്കീൽ വേഷത്തിൽ
ഡൽഹിയിൽ കോടതി മുറിയിൽ നടന്ന വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. വടക്കൻ ഡൽഹിയിലെ രോഹിണിയിലുള്ള കോടതി സമുച്ചയത്തിലാണ് വെടിവെപ്പ് നടന്നത്.
തിഹാർ ജയിലിൽ അടയ്ക്കപ്പെട്ട ജിതേന്ദർ ഗോഗി എന്ന ക്രിമിനലാണ് എതിർഗ്രൂപ്പുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നു. എതിർ ഗ്രൂപ്പിലെ രണ്ടുപേരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജിതേന്ദർ ഗോഗി. തിഹാർ ജയിലിൽ കഴിയുന്ന അയാളെ കോടതിയിൽ ഹാജരാക്കിയ വേളയിലാണ് ആക്രമണം നടന്നിരിക്കുന്നത്. അഭിഭാഷകരുടെ വേഷത്തിലാണ് കുറ്റവാളികൾ കോടതി മുറിയിൽ കടന്നുകൂടിയത്.
വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.