ഗുരുവായൂര്‍ ആനത്താവളത്തില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ്.
By swathy
ഗുരുവായൂർ:
ഗുരുവായൂര്‍ ആനത്താവളത്തില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആനത്താവളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. പാപ്പാന്‍ന്മാരടക്കം ഗുരൂവായൂര്‍ നഗരസഭ പരിധിയില്‍ 96 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രോഗവ്യാപനത്തെ തുടര്‍ന്ന് നഗരസഭാ പരിധിയിലെ നിരവധി സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി.