ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 33- മത് ശാഖ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു

കുവൈറ്റിലെ വിദേശ പണമിടപാട് രംഗത്തെ പ്രമുഖ ബ്രാൻഡ് ആയ ലുലു എക്സ്ചേഞ്ചിന്റെ ആഗോളതലത്തിലെ 279 ആമത് ബ്രാഞ്ച് ആണ് തുറന്നത് . പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ അൽ ഖിറാനിൽ പ്രവർത്തനം ആരംഭിച്ച ബ്രാഞ്ചിൽ തങ്ങളുടെ എല്ലാ സേവനങ്ങളും ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ലുലു ഫിനാൽഷ്യൽ ഹോൾഡിഗ്സിന്റെ വളർച്ചയ്ക്ക് എന്നും സഹായകരമായിട്ടുള്ള കുവൈറ്റിൽ പുതിയ ഒരു ശാഖ കൂടി ആരംഭിക്കാനായതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് ലുലു ഫിനാൽഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദ് അറിയിച്ചു . യു.എ.ഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി, ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ, ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീനാഥ് ശ്രീകുമാർ, ഡെപ്യൂട്ടി ജി എം സുബഹീർ തയ്യിൽ , ഹെഡ് ഓഫ് ഓപ്പറേഷൻസ് ഷഫാസ് അഹമ്മദ് , നയതന്ത്ര പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Related Posts