സമുദ്രതീര ശുചീകരണ ദിനാചരണം നാട്ടിക ബീച്ചിൽ പങ്കെടുത്തത് 350 പേർ

നാട്ടിക: ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം 'ശുചിത്വതീരം സുരക്ഷിത സമുദ്രം' മുദ്രാവാക്യമുയർത്തി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സമുദ്രതീരശുചീകരണം നടത്തി. നാട്ടിക ബീച്ചിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെയായിരുന്നു ശുചീകരണം. ജി.ഫ് .എച്ച്.എസ്.എസ് നാട്ടിക, എസ്.എൻ ട്രസ്റ്റ് എച്ച് .എസ്.എസ് നാട്ടിക, ശ്രീരാമ ഗവ: പോളിടെക്നിക്ക് എന്നിവിടങ്ങളിലെ എൻ എസ് എസ് യൂണിറ്റുകൾ, ശ്രീരാമ പോളിടെക്നിക് എൻ സി സി , എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുംഹരിത കർമ്മസേന, ഭാരതീയ മത്സ്യപ്രവർത്തകസംഘം, സേവാഭാരതി, കരയാമുട്ടം വിവേകാനന്ദ സേവാ കേന്ദ്രം, ഗ്രീൻ ക്യാപ് നാചുറൽ ക്ലബ്, പള്ളം ബ്രദേഴ്സ് ആട്സ് & സ്പോർട്സ് ക്ലബ്ബ്, പവിഴം കലാ കായിക വേദി, ഭാരതീയ ജനതാ പാർട്ടി തുടങ്ങിയ സംഘടനകളിൽ നിന്നുള്ള പ്രവർത്തകരും. ശുചീകരണ യജ്‌ഞത്തിൽ പങ്കെടുത്തു. വുഷു ദേശിയ താരം അനിയൻ മിഥുൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് കമ്മറ്റി വൈസ് ചെയർമാൻ ജോഷി ബ്ലാങ്ങാട്ട് സന്ദേശം നൽകി. നാട്ടിക ഹൈസ്‌കൂൾ പ്രിൻസിപ്പാൾ അഭീത എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി ആർ രാജേഷ്, എൻ എസ് പ്രജീഷ്, എൻ കെ വിജയകുമാർ എന്നിവർ സംസാരിച്ചു. 567 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഗ്രീൻവേർമ്സ് എകോ സൊല്യൂഷൻ സംസ്കരണ യൂണിറ്റിന് കൈമാറി1500 കിലോ ജൈവ മാലിന്യങ്ങളും തീരത്ത് നിന്ന് ശേഖരിച്ചു സംസ്കരിച്ചു. സുരേഷ് ഇയ്യാനി, പി വി സെന്തിൽകുമാർ , ഗ്രീഷ്മ സുഖിലേഷ് ,രശ്മി ഷിജോ, സത്യഭാമ, ടി കെ നിമ്മി ടീച്ചർ, ഇ എസ് പ്രശാന്ത് മാസ്റ്റർ, ഉണ്ണികൃഷ്ണൻ , പി ഹരിദാസ് , നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി.

nattika beach 1.jpeg

Related Posts