പെറൂവിയൻ മരുഭൂമിയിൽ 36 ദശലക്ഷം വർഷം പഴക്കമുള്ള തിമിംഗലത്തിന്റെ ഫോസിൽ കണ്ടെത്തി

പെറൂവിയൻ മരുഭൂമിയിൽ നിന്ന് 36 ദശലക്ഷം വർഷം പഴക്കമുള്ള തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പാലിയന്റോളജിസ്റ്റുകൾ.

360 ലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന ബാസിലോസോറസ് എന്ന പുരാതന തിമിംഗലത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം കൊടുത്ത മരിയോ ഉർബിന പറഞ്ഞു.

2021 ഡിസംബറിലാണ് തലയോട്ടി കണ്ടെത്തിയതെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ഇപ്പോഴാണ് നടക്കുന്നത്. തലസ്ഥാനമായ ലിമയിൽ നിന്ന് 350 കിലോമീറ്റർ തെക്ക് ഭാഗത്തുള്ള ഒകുകാഹെ മരുഭൂമിയിൽ നിന്നാണ് ബാസിലോസോറസിൻ്റെ ഫോസിൽ ലഭിച്ചത്.

വിജനമായ ആ പ്രദേശം ദശലക്ഷക്കണക്കിന് വർഷം മുമ്പ് ആഴം കുറഞ്ഞ കടലായിരുന്നു എന്നതിന് തെളിവ് ലഭിച്ചതായി ഗവേഷകർ അവകാശപ്പെട്ടു. മൺകൂനകൾക്കടിയിൽ നിന്ന് നിരവധി ആദിമ സമുദ്ര സസ്തനികളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.

Related Posts