മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കൊച്ചി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇവ തിരുവനന്തപുരത്തേക്കാണ് വഴിതിരിച്ചുവിട്ടത്. എറണാകുളം ജില്ലയിൽ ബുധനാഴ്ച രാത്രി മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതേതുടർന്ന് ഇന്ന് രാവിലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞും അനുഭവപ്പെട്ടു.