കൊവിഡ് കേസുകളുടെ എണ്ണത്തിൽ 40% വർധന; 24 മണിക്കൂറിനിടെ 3,016 രോഗബാധിതർ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്-19 കേസുകളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ3,016 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 40 % വർധനവാണിത്. ഇതോടെ പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായി. 14 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെരാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,862 ആയി. അതേസമയം ആക്ടീവ് കേസുകൾകൂടുതലാണെങ്കിലും കണക്കുകളോ മറ്റ് പ്രവർത്തനങ്ങളോ കേരളം ഔദ്യോഗികമായി വിശദീകരിക്കുന്നില്ല. എത്രപരിശോധനകൾ നടത്തി എന്നതടക്കമുള്ള വിശദാംശങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ വിവിധമേധാവികളോട് ചോദിച്ചപ്പോൾ മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്തരുതെന്ന് മന്ത്രിയുടെ ഓഫീസ് നിർദേശംനൽകിയിട്ടുണ്ടെന്നായിരുന്നു മറുപടി. സംസ്ഥാനത്ത് 3600 ഡോസ് കോവാക്സിനാണ് ഉള്ളത്. ഇതിന്‍റെകാലാവധി 31ന് അവസാനിക്കും. പുതിയ 5,000 ഡോസ് കോർബി വാക്സിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്31ന് എത്തും. സർക്കാർ അനുവദിക്കുന്ന ഏത് പ്രായക്കാർക്കും കോർബി വാക്സിൻ എടുക്കാം. മാത്രമല്ല, ഏതെങ്കിലും വാക്സിൻ എടുത്തവർക്ക് ഈ വാക്സിൻ റിസർവ് ഡോസായും എടുക്കാം. സംസ്ഥാനത്ത് ഇതുവരെ5.75 കോടി ഡോസ് വാക്സിനാണ് നൽകിയത്.