വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് 400 ഫ്ലാറ്റ്; 81 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി മുട്ടത്തറ വില്ലേജിൽ 400 ഫ്ലാറ്റുകൾ നിർമിക്കാൻ 81 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായാണ് ഫ്ലാറ്റ് നിർമ്മാണം നടപ്പാക്കുന്നത്. 284 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് ഫ്ലാറ്റ് നിർമിക്കുന്നത്. ഇതായിരുന്നു വിഴിഞ്ഞം സമരസമിതിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.