ന്യൂസിലൻഡിനെ നയിക്കാൻ ഇനി 44 കാരൻ ക്രിസ് ഹിപ്കിൻസ്
വെല്ലിംഗ്ടണ്‍: ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡിന്‍റെ പുതിയ പ്രധാനമന്ത്രിയാകും. 44 കാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിൽ പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആർഡേണിന്‍റെ അപ്രതീക്ഷിത രാജി ക്രിസ് ഹിപ്കിൻസിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നയിച്ചത്. ക്രിസ് ആദ്യമായി ന്യൂസിലാൻഡ് പാർലമെന്‍റിലെത്തിയത് 2008ലാണ്. 2020ൽ കോവിഡ് -19നുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഹിപ്കിൻസിനെ ചുമതലപ്പെടുത്തി. ന്യൂസിലൻഡിലെ ലേബർ കോക്കസ് ഞായറാഴ്ച തീരുമാനത്തിനു അംഗീകാരം നൽകും. ന്യൂസിലൻഡ് പൊതുതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കും