450 വർഷത്തിലേറെ പഴക്കമുള്ള ആൽമരം മുറിച്ചു മാറ്റുന്നു.

വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്ര നടയിലെ 450 വർഷത്തിലേറെ പഴക്കമുള്ള ആൽമരം മുറിച്ചു മാറ്റുന്നു.

എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്ര നടയിലെ 450 വർഷത്തിലേറെ പഴക്കമുള്ള ആൽമരം മുറിച്ചു മാറ്റുന്നു. പീച്ചി വന ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരുടെ പരിശോധന പ്രകാരം ക്ഷേത്ര നടയിലെ ആൽമരത്തിനും പാലമരത്തിനും 450 വർഷത്തിലേറെ പഴക്കമുണ്ടെന്നും ഇത്തരം മരങ്ങളുടെ പരമാവധി ആയുസ്സ് 500 വർഷമാണെന്നും അറിയിച്ചിരുന്നു. അവരുടെ നിർദ്ദേശ പ്രകാരം പാലമരം രണ്ട് വർഷങ്ങൾക്ക് മുൻപ് മുറിച്ചു മാറ്റുകയും ആൽമരം നിലനിർത്തുകയുമായിരുന്നു. ശിഖരങ്ങൾ വെട്ടിമാറ്റി സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരം ഉണങ്ങിവരുന്ന സാഹചര്യത്തിൽ അപകടാവസ്ഥ മുന്നിൽ കണ്ടുകൊണ്ടാണ് മുറിച്ചു മാറ്റാൻ തീരുമാനമെടുത്തതെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വിധി പ്രകാരമുള്ള ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മനോജ് മുഖ്യ കാർമ്മികനായിരുന്നു. ക്ഷേത്രം ഭാരവാഹികളായ വി ആർ രാധാകൃഷ്ണൻ, വി യു ഉണ്ണികൃഷ്ണൻ, വി കെ ഹരിദാസ്, വി എച്ച് ഷാജി, വി കെ ശശിധരൻ എന്നിവർ നേതൃത്വം നൽകി.

Related Posts