കശ്മീർ ഫയൽസ്, കാന്താര,..; ഓസ്കറിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് 5 സിനിമകൾ
95-ാമത് ഓസ്‍കര്‍ അവാർഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് ചിത്രങ്ങൾ. ആർആർആർ, ദി കശ്മീർ ഫയൽസ്, കാന്താര, ഗംഗുബായ് കത്തിയവാഡി, വിക്രാന്ത് റോണ എന്നിവയാണ് ആ ചിത്രങ്ങൾ. 301 ചിത്രങ്ങൾക്കൊപ്പം ഈ ഇന്ത്യൻ ചിത്രങ്ങളും ഓസ്കർ പുരസ്കാരത്തിന് മത്സരിക്കും. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഋഷഭ് ഷെട്ടിയുടെ 'കാന്താര' മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ മത്സരിക്കുന്നു. കഴിഞ്ഞ വർഷം രാജ്യമെമ്പാടും വളരെയധികം ശ്രദ്ധ നേടിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര' മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് മൊഴി മാറ്റി എത്തിയിരുന്നു. വ്യത്യസ്തമായ ആഖ്യാനവുമായി എത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.