5 അടി നീളമുള്ള പുല്ലാനി മൂർഖനെ പിടികൂടി

തൃപ്രയാർ : മേൽ തൃക്കോവിൽ ശിവ ക്ഷേത്രത്തിന് കിഴക്കുവശം വീടിനു പുറകിൽ നിന്നും 5 അടി നീളമുള്ള പുല്ലാനി മൂർഖനെ പിടികൂടി. വെള്ളാംപറമ്പിൽ സുമന വിജയന്റെ വീടിനു പുറകിൽ നിന്നാണ് പുല്ലാനി മൂർഖനെ പിടിച്ചത്. മതിലുപണിക്കു വന്ന അന്യസംസ്ഥാന തൊഴിലാളി വീടിന് പുറകു വശത്തെ ടൂവിലർ വെച്ചതിനു അടിയിൽ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിൻ്റെ ആക്രമണത്തിൽ നിന്നും തലനാരിഴക്കയാണ് അന്യസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത്. ഉടനെ തളിക്കുളം അനിമൽ സ്കോഡിനെ വിവരമറിയച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടകയായിരുന്നു. അനിമൽ സ്കോഡ് പ്രവർത്തകരായ രമേഷ് പി.ആർ, റെജിൽ പി.ആർ, കെ.കെ. സൈലേഷ്, മനോജ് പെടാട്ട്, അയപ്പൻ അന്തിക്കാട് എന്നിവർ സ്ഥലത്തെത്തി .

Related Posts