81 കോടി ആളുകൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം; പി എം ഗരീബ് കല്യാൺ അന്ന യോജന തുടരും

ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. 81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്രസർക്കാർ വഹിക്കുമെന്നും ബജറ്റ് അവതരണ വേളയിൽ മന്ത്രി പറഞ്ഞു. തിളങ്ങുന്ന നക്ഷത്രമായാണ് ലോകം ഇന്ത്യയെ കാണുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശരിയായ പാതയിലാണ്. വെല്ലുവിളികൾക്കിടയിലും രാജ്യം സുസ്ഥിരമായ രീതിയിൽ വളരുകയാണ്. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യം വച്ചുള്ള ബജറ്റാണിതെന്നും മന്ത്രി പറഞ്ഞു.

Related Posts