14 മണിക്കൂറിനുള്ളിൽ 5 ലക്ഷം പ്രേക്ഷകർ, ഉണ്ണി മുകുന്ദൻ്റെ മേപ്പടിയാൻ ട്രെയ്ലർ യൂട്യൂബിൽ തരംഗമായി

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ നടൻ തന്നെ നിർമിക്കുന്ന ചിത്രത്തിൻ്റെ ട്രെയ്ലർ 14 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ നേടിയത് 5 ലക്ഷം പ്രേക്ഷകരെ. ചിത്രത്തിൻ്റെ ട്രെയ്ലറിന് ലഭിച്ച വമ്പിച്ച സ്വീകാര്യതയ്ക്ക് ആരാധകരോട് നന്ദി പറഞ്ഞ് താരം രംഗത്തെത്തി.

അഞ്ജു കുര്യനാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ്റെ നായികയാവുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, കലാഭവൻ ഷാജോൺ, ശങ്കർ രാമകൃഷ്ണൻ എന്നിവർ മുഖ്യവേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൻ്റെ രചനയും സംവിധാനവും വിഷ്ണു മോഹനാണ്. ഛായാഗ്രഹണം നീൽ ഡി കുൻഹയും എഡിറ്റിങ്ങ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. രാഹുൽ സുബ്രഹ്മണ്യനാണ് സംഗീത സംവിധാനം.

ജയകൃഷ്ണൻ എന്ന നാട്ടിൻ പുറത്തുകാരനായ ഒരു ഓട്ടോ മൊബൈൽ മെക്കാനിക്കിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന വഴിത്തിരിവുകളും നാടകീയ സംഭവങ്ങളുമാണ് ഈ ത്രില്ലർ ചിത്രത്തിൻ്റെ പ്രമേയം.

Related Posts