ഇന്ത്യക്കെതിരെ 5 റൺസ് ജയം; പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്
ധാക്ക: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് 5 റൺസ് ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് 266 റൺസ് മാത്രമാണ് നേടാനായത്. ബംഗ്ലാദേശിന് വേണ്ടി 100 റൺസും 2 വിക്കറ്റുകളും സ്വന്തമാക്കിയ മെഹിദി ഹസ്സനാണ് മാൻ ഓഫ് ദി മാച്ച്. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടൺ സുന്ദർ 3 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.