അടൂരിന്റെ ‘സ്വയംവര’ത്തിൻ്റെ 50ആം വാർഷികം; പണപ്പിരിവായി പഞ്ചായത്തുകൾ 5000 വീതം നൽകണം

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'സ്വയംവരം' എന്ന സിനിമയുടെ അമ്പതാം വാർഷികം ആഘോഷിക്കാൻ പണപ്പിരിവുമായി സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഉത്തരവ് പ്രകാരം പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണം. സ്വയംവരത്തിന്‍റെ അമ്പതാം വാർഷികം ഗംഭീരമായി ആഘോഷിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയും രൂപീകരിച്ചു. പണം പിരിക്കാൻ സംഘാടക സമിതി സർക്കാരിന്റെ അനുമതി തേടിയിരുന്നു. ഇതിന് അനുമതി നൽകിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകൾ 5000 രൂപ വീതം സ്വന്തം ഫണ്ടിൽ നിന്ന് സംഘാടക സമിതിക്ക് സംഭാവന നൽകണമെന്നാണ് ഉത്തരവ്. മാർച്ചിൽ അടൂരിലാണ് പരിപാടി.

Related Posts