സംസ്ഥാനത്ത് 5ജി നാളെ മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും
അഞ്ചാം തലമുറ മൊബൈൽ ശൃംഖലയായ 5ജി സേവനം നാളെ മുതൽ കേരളത്തിൽ ലഭ്യമാകും. നാളെ കൊച്ചി നഗരത്തിൽ ആദ്യമായി 5ജി സേവനം ആരംഭിക്കും. റിലയൻസ് ജിയോയാണ് 5ജി സേവന ദാതാവ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പല സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 5ജി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരുന്നു. കടവന്ത്ര, സൗത്ത്, അങ്കമാലി പോലുള്ള പ്രദേശങ്ങളിൽ എയർടെൽ, ജിയോ കമ്പനികളുടെ 5ജി സിഗ്നൽ കാണിച്ചു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലെ 130 ലേറെ ടവറുകൾ ജിയോ നവീകരിച്ചു. 5ജി സേവനങ്ങൾ നാളെ മുതൽ തന്നെ വ്യാപകമായി ലഭ്യമായേക്കും.