കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍; അമ്മ വഴക്കുപറഞ്ഞതിന്റെ മനോവിഷമം
കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കലിലാണ് സംഭവം നടന്നത്. കടയ്ക്കല്‍ ദര്‍പ്പക്കാട് പുനയം കോളനിയില്‍ വേങ്ങവിള വീട്ടില്‍ ശ്യാം-മാളു ദമ്പതികളുടെ മകള്‍ ശിവാനിയാണ് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. വീടിന് സമീപത്ത് കളിക്കുന്നതിനിടെ ശിവാനി ഒരു കുട്ടിയെ തള്ളിയിട്ടിരുന്നു. ഇതിന്റെ പേരില്‍ ശിവാനിയെ മാതാവ് വഴക്കുപറഞ്ഞു. സംഭവത്തിന് പിന്നാലെയാണ് ശിവാനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ ശിവാനി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.