68ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
68ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 30 ഭാഷകളിലായി 305 ചലച്ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി എത്തിയത്. മികച്ച നടന്മാർ സൂര്യയും അജയ് ദേവ്‌ഗണും, നടി അപർണ ബാലമുരളി. മികച്ച ചിത്രം സുരറൈ പോട്ര, മികച്ച സംവിധായകൻ സച്ചിതാനന്ദൻ ( അയ്യപ്പനും കോശിയും), മികച്ച സഹനടൻ ബിജു മേനോൻ ( അയ്യപ്പനും കോശിയും), മികച്ച ശബ്ദമിശ്രണം മാലിക്, മികച്ച ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ (ശബ്ദിക്കുന്ന കലപ്പ), മികച്ച മലയാള ചിത്രം തിങ്കളാഴ്ച നിശ്ചയം, മികച്ച സംഘട്ടനം മാഫിയ ശശി (അയ്യപ്പനും കോശിയും), മികച്ച ഗായിക നഞ്ചിയമ്മ ( അയ്യപ്പനും കോശിയും ).



