അച്ഛൻ പരിശീലിപ്പിച്ചു; പഞ്ചഗുസ്തി ഗോദയിൽ സ്വർണം നേടി ഏഴാം ക്ലാസുകാരി

കാസർകോട്: പിതാവ് പരിശീലനം നൽകി പഞ്ചഗുസ്തി ഗോദയിലേക്കയച്ച ഏഴാം ക്ലാസുകാരി ജില്ലാ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണം നേടി സംസ്ഥാന തലത്തിലേക്ക്. ദേശീയ പഞ്ചഗുസ്തി താരം നീലേശ്വരം പൂവാലംകൈ നിഹാരത്തിലെ പി. പ്രകാശ്, ഡി.ധനലക്ഷ്മി ദമ്പതികളുടെ മകളും, ചയ്യോം ഗവ. ഹയർസെക്കന്ററി സ്കൂൾ 7ആം ക്ലാസ് വിദ്യാർത്ഥിനിയുമായ ശീതൾ കഴിഞ്ഞ ദിവസം നടന്ന ജില്ലാ ചാമ്പ്യൻഷിപ്പിൽ ജൂനിയർ 50 kg വിഭാഗത്തിൽ ഇടത്, വലത് കൈകൾ ഉപയോഗിച്ച് ഇരട്ട സ്വർണ്ണം നേടിയാണ് സാന്നിധ്യമറിയിച്ചത്. പിതാവ് തന്നെയാണ് ശീതളിന് വേണ്ട പരിശീലനങ്ങൾ നൽകുന്നത്. രാവിലെ 6 മുതൽ 8 കി. മീ വരെ ഓടിയ ശേഷം വൈകുന്നേരം കൂടുതൽ പരിശീലനത്തിനായി ജിമ്മിൽ എത്തും. അച്ഛനോടൊപ്പവും ശീതൾ ബലം പരീക്ഷിക്കും. ദേശീയ താരമായ പ്രകാശ് 2004-2006കാലഘട്ടങ്ങളിൽ ബ്രസീൽ, ജപ്പാൻ, മലേഷ്യ എന്നിവിടങ്ങളിൽ രാജ്യാന്തര മത്സരങ്ങളിൽ മത്സരിച്ചിട്ടുണ്ട്.

Related Posts