കുവൈറ്റ് പ്രാദേശിക തൊഴിൽ വിപണിയിലെ 80% തൊഴിലാളികളും 25 നും 49 നും ഇടയിൽ പ്രായമുള്ളവർ
കുവൈറ്റ് : ഔദ്യോഗിക കണക്കുകൾ പ്രകാരം കുവൈറ്റ് സ്വദേശികളും വിദേശികളും ഉൾപ്പെട്ട പ്രാദേശിക തൊഴിൽ വിപണിയിലെ 80 ശതമാനം തൊഴിലാളികളും അഞ്ച് പ്രായ വിഭാഗങ്ങളിൽ ആണ് ഉൾപ്പെടുന്നത് . ആകെ 1.5 ദശലക്ഷം ആളുകൾ 25 മുതൽ 49 വയസ്സ് വരെ പ്രായമുള്ളവരാണ്. മാർച്ച് അവസാനത്തെ ലേബർ മാർക്കറ്റ് ഡാറ്റ പ്രകാരം 50 വയസുമുതൽ ഉള്ള 3,44,970 പേരാണ് തൊഴിൽ വിപണിയിൽ ഉള്ളത് ആകെ ഉള്ളതിന്റെ 18 ശതമാനത്തോളം വരുമിത് . 15 നും 19 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലവസരങ്ങൾക്ക് കുവൈത്ത് തൊഴിൽ വിപണി സാക്ഷ്യം വഹിക്കുന്നില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
അതെ സമയം 20 നും 24 നും ഇടയിൽ പ്രായമുള്ള ഏകദേശം 34,765 പേർ സ്ഥിരമായി തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നു. തൊഴിലാളികളുടെ എണ്ണത്തിലെ യഥാക്രമമുള്ള കണക്കുകൾ പ്രകാരം 30 നും 34 നും ഇടയിൽ പ്രായമുള്ളവരാണ് ഒന്നാം സ്ഥാനത്ത് .ഈ ഗണത്തിൽ 3,52,240 പേർ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 35 നും 39 നും ഇടയിൽ പ്രായമുള്ള തൊഴിലാളികളുടെ എണ്ണം 3,50,674 ആണ് ഇവരാണ് രണ്ടാം സ്ഥാനത്ത് . 40 മുതൽ 44 വയസ്സുവരെയുള്ള 3,15,576 പേർ മൂന്നാം സ്ഥാനത്തെത്തി. 25 മുതൽ 29 വയസ്സുവരെയുള്ള 2,53,140 പേർ നാലാം സ്ഥാനത്തും , 45-മുതൽ 49 വരെ 233,500 പേർ അഞ്ചാം സ്ഥാനത്തുമെത്തി.