നാട്ടിക ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ 95 -ആമത് ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു

നാട്ടിക ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്തഭിമുഖ്യത്തിൽ 95 -ആമത് ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു. ബ്രഹ്മശ്രീ ഡോ. വിജയതന്ത്രികളുടെ നിർദ്ദേശ പ്രകാരം ഗിരീഷ് മേയ്ക്കാട്ട്, ജോഷി ശാന്തി എന്നിവരുടെ കാർമികത്വത്തിൽ ഉപവാസത്തോടെ ഗുരുപൂജ , സമൂഹ പ്രാർത്ഥന , പ്രഭാഷണങ്ങൾ , സമൂഹാർച്ചന , സമാധി പ്രാർത്ഥന , പ്രസാദ വിതരണം എന്നീ പരിപാടികളോടെ ഗുരുസമാധി ദിനം ആചരിച്ചു. നാട്ടിക ശ്രീനാരായണഗുരു കോളേജ് പ്രിൻസിപ്പാൾ ഡോ. ടി. എൻ. സരസു , സി. കെ. സുഹാസ് എന്നിവർ പ്രഭാഷണം നടത്തി. പി. കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ , സുരേഷ് ഇയ്യാനി , എം. ജി. രഘുനന്ദനൻ , എൻ. എ. പി.സുരേഷ് കുമാർ , സി. ആർ. അശോകൻ , സി. കെ. ഗോപകുമാർ , രാജൻ കാട്ടുങ്ങൽ , ടി. കെ. ദയാനന്ദൻ , എ. വി. സഹദേവൻ , അംബിക ടീച്ചർ , തങ്കമണി ശ്രീവിക്രമൻ , അഡ്വ. സി. വി. വിശ്വേഷ് , സി. എസ്. ഗണേശൻ , പ്രേം ദാസ് വേളേക്കാട്ട് , ഇ. എൻ. ആർ. പ്രേംലാൽ , ഐ. ആർ. സുകുമാരൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Related Posts