എസ്.എൻ.ഡി.പി യോഗം കഴിമ്പ്രം നോർത്ത് ശാഖയുടെ നേതൃത്വത്തിൽ 95-ാമത് ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം നടന്നു

എസ്.എൻ.ഡി.പി യോഗം കഴിമ്പ്രം നോർത്ത് ശാഖയുടെ നേതൃത്വത്തിൽ കഴിമ്പ്രം സ്കൂളിൽ നടന്ന ചടങ്ങ് എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് വി.യു ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാട്ടൂർ സിവിൽ പോലീസ് ഓഫീസർ മണി ഇ.എസ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡണ്ട് പി.വി സുധീപ് കുമാർ വിദ്യഭ്യാസ അവാർഡ് വിതരണം നടത്തി. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ടമ്പുള്ളി, ശാഖ സെക്രട്ടറി ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, സുമതി ഹരി, ബിജി ഉണ്ണികൃഷ്ണൻ, ഹേമന്ത് ശർക്കര എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് പ്രസാദ വിതരണവും നടന്നു.

Related Posts