ഇന്തോനേഷ്യയില്‍ വൃക്കരോ​ഗത്തെ തുടർന്ന് ഈ വർഷം മരിച്ചത് 99 കുട്ടികൾ

ഇന്തോനേഷ്യ: ഇന്തോനേഷ്യയിൽ ഈ വർഷം ഇതുവരെ 99 കുട്ടികൾ രുതര വൃക്കരോഗങ്ങൾ ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. പനി ചികിത്സിക്കാൻ ഉപയോഗിക്കുന്ന പാരസെറ്റമോൾ സിറപ്പുമായി ബന്ധപ്പെട്ട എകെഐ ബാധിച്ച് ഗാംബിയൻ സർക്കാർ 70 കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് മരണനിരക്ക് ഉയരുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.  മുൻകരുതൽ നടപടിയെന്ന നിലയിൽ, ദ്രാവക രൂപത്തിലുള്ള മരുന്നുകൾ നിർദ്ദേശിക്കരുതെന്ന് മന്ത്രാലയം എല്ലാ ആരോഗ്യപ്രവർത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് സിഹ്‌രിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. "ഒരു പ്രതിരോധ നടപടിയെന്ന നിലയിൽ ഞങ്ങളുടെ ഗവേഷണവും അന്വേഷണവും പൂർത്തിയാകുന്നതുവരെ ഏതെങ്കിലും ലിക്വിഡ് അല്ലെങ്കിൽ സിറപ്പ് മരുന്നുകൾ നിർദ്ദേശിക്കുന്നത് അല്ലെങ്കിൽ നൽകുന്നത് താൽക്കാലികമായി നിർത്താൻ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എല്ലാ ആരോഗ്യ പ്രവർത്തകരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്." അദ്ദേഹം വ്യക്തമാക്കി.

Related Posts