15 വയസ്സുകാരൻ വെടിവെച്ചു, മൂന്ന് പേർ കൊല്ലപ്പെട്ടു
അജ്ഞാതമായ കാരണത്താൽ 15 വയസ്സുകാരൻ സ്കൂളിൽ വെടിവെപ്പ് നടത്തി. മൂന്ന് പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ മിച്ചിഗനിലാണ് സംഭവം.സ്കൂളിൽ ക്ലാസുകൾ നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഒരു അധ്യാപകൻ ഉൾപ്പെടെ 8 പേർക്ക് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. പതിനാറും പതിനാലും പതിനേഴും വയസ്സുള്ള മൂന്നു കൗമാരക്കാരാണ് കൊല്ലപ്പെട്ടത്. ഒരു സെമി ഓട്ടോമാറ്റിക് ഗൺ പിടിച്ചെടുത്തിട്ടുണ്ട്. വെടിയുതിർത്ത പതിനഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
1800 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നൂറിലധികം എമർജൻസി കോളുകൾ പൊലീസിന് ലഭിച്ചതായും അഞ്ചുമിനിറ്റിനുള്ളിൽ 15- 20 തവണ ആക്രമിവെടിയുതിർത്തതായും പോലീസ് പറഞ്ഞു.