ഭൂകമ്പം നടന്ന് 128 മണിക്കൂറിന് ശേഷം 2 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപെടുത്തി
ഇസ്തംബുൾ: തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന്‍റെ ആഘാതത്തിൽ നിന്ന് തുർക്കി ഇതുവരെ കരകയറിയിട്ടില്ല. 28,000 മരണങ്ങൾ, 6,000 ത്തിലധികം തകർന്ന കെട്ടിടങ്ങൾ, നൂറുകണക്കിന് തുടർചലനങ്ങൾ. പക്ഷേ, നാശത്തിന്‍റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്‍റെ അത്ഭുത കഥകളും ഉയർന്നുവന്നിരിക്കുകയാണ്. തണുത്തുറഞ്ഞ കാലാവസ്ഥയിലും ആയിരക്കണക്കിന് രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ ഹതായിലെ ഒരു കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഭൂകമ്പം നടന്ന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. ഇതുകൂടാതെ ഭൂകമ്പം നടന്ന് അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരിൽ രണ്ട് വയസുള്ള പെൺകുട്ടി, ആറ് മാസമായ ഗർഭിണി, 70 വയസുള്ള സ്ത്രീ എന്നിവരും ഉൾപ്പെടുന്നതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.