ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023; ബൈക്ക് റേസ് സംഘടിപ്പിച്ചു
ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഭാഗമായി സംഘടിപ്പിച്ച ബീച്ച് ബൈക്ക് റേസിന്റെ ഉദ്ഘാടനം ഹൈറിച്ച് ഗ്രൂപ്പ് കോഫൗണ്ടർ ശ്രീന പ്രതാപന്റെ മകൻ അനശ്വർ പ്രതാപൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ശോഭ സുബിൻ അധ്യക്ഷനായി. ഷൈൻ നെടിയിരിപ്പിൽ, മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, പി. ഡി ലോഹിതാക്ഷൻ, സുജിന്ദ് പുല്ലാട്ട്, അജ്മൽ ഷെരിഫ്, പ്രജീഷ്കൊല്ലാറ, സുമേഷ് പാനാട്ടിൽ എന്നിവർ നേതൃത്വം നൽകി. ഹൈറിച്ച് എക്സിക്യൂട്ടീവ് ശരൺ മുഖ്യാതിഥി യായി. 5 കാറ്റഗറിയിൽ ആയി നടന്ന ബീച്ച് ബൈക്ക് റേസിൽ
ഫോറിൻ ക്ലാസ്സ് ഇനത്തിൽ
അമൽ വർഗീസ് എറണാകുളം ഒന്നാം സ്ഥാനവും, ലത്തീഫ് പട്ടാമ്പി രണ്ടാം സ്ഥാനവും, സുഹൈൽ എറണാകുളം മൂന്നാം സ്ഥാനവും കരസ്തമാക്കി.
എക്സ് പെർട്ട് ക്ലാസ്സ് മോട്ടോ വൺ ഇനത്തിൽ
രഞ്ജിത് ഒന്നാം സ്ഥാനവും, ഷാജി രണ്ടാം സ്ഥാനവും ജിതിൻ മൂന്നാം സ്ഥാനവും നേടി
എക്സ്സ് പെർട്ട് മോട്ടോ 2 ഇനത്തിൽ
അനൂബ് എറണാകുളം ഒന്നാം സ്ഥാനവും, ലത്തീഫ് പട്ടാമ്പി രണ്ടാം സ്ഥാനവും, ഷാജി എറണാകുളം മൂന്നാം സ്ഥാനം നേടി