സോഷ്യൽ വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദയ എമർജൻസി കെയർ സെന്റർ വലപ്പാട്, തൃശ്ശൂർ ഐ എം എ -യുമായി സഹകരിച്ചുകൊണ്ട് സോഷ്യൽ വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വലപ്പാട് ഭാരത് വിദ്യാ മന്ദിർ സ്കൂളിൽ വച്ചു രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെൽഫയർ കമ്മിറ്റി വൈസ് ചെയർമാൻ മൊഹ്‌സിൻ പാണ്ടികശാല അധ്യക്ഷനായ ചടങ്ങിൽ സിനി ആക്ടർ ആർ ജെ സുബ്ബു രക്തം ദാനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. വെൽഫയർ കമ്മിറ്റി ജനറൽ കൺവീനർ ആർ എം മനാഫ് സ്വാഗതം ആശംസിച്ചു. മെഡിക്കൽ ഓഫീസർ എസ് എം ബാലഗോപാൽ, വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ രശ്മി ഷിജോ, ഭാരത് വിദ്യ മന്ദിർ മാനേജർ അജിത് പ്രസാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ അജ്മൽ ശരീഫ്, വെൽഫയർ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ ശരീഫ് പാണ്ടികശാല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വലപ്പാട് ദയ എമർജൻസി കെയർ സെന്ററിലെ ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ അമീന ഷൈജാസ് അടക്കമുള്ള ഇരുപതോളം ജീവനക്കാരും വലപ്പാട് പഞ്ചായത്ത്‌ അംഗങ്ങളും പൊതു ജനങ്ങളും രക്തദാനത്തിൽ പങ്കെടുത്തു. വലപ്പാട് ദയ എമർജൻസി കെയർ സെന്റർ മാനേജർ ഗഗീഷ് കെ കെ നന്ദി അറിയിച്ചു.

Related Posts