വൈറലായി ഒരു കോഴിമുട്ട: വിറ്റുപോയത് 48000 രൂപയ്ക്ക്!
യുഎസ്: 48,000 രൂപയ്ക്ക് വിറ്റുപോയ ഒരു കോഴിമുട്ടയുടെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. അമേരിക്കയിലാണ് സംഭവം. വെസ്റ്റ് ഓക്‌സ്‌ഫോർഡ്‌ഷയറിലെ അന്നബെൽ മുൽകാഹി എന്ന സ്ത്രീയുടെ വീട്ടിലാണ് ഈ കോസ്റ്റ്ലി കോഴിമുട്ട ഉണ്ടായത്. സാധാരണ കോഴിമുട്ടയുടെ ആകൃതിയിൽ നിന്ന് വ്യത്യസ്തമായി ഈ മുട്ട തികഞ്ഞ വൃത്താകൃതിയിലാണ് എന്നതാണ് ഇതിന്റെ സവിശേഷത. അന്നബെൽ മുൽകാഹിയുടെ വീട്ടിൽ ധാരാളം പക്ഷികളും കോഴികളും ഉണ്ട്, പക്ഷേ ഇത് ആദ്യമായാണ് അവൾക്ക് ഇത്തരത്തിലുള്ള തികച്ചും വ്യത്യസ്തമായ ഒരു മുട്ട ലഭിക്കുന്നത്. അവരുടെ കോഴിയായ ട്വിൻസ്കിയാണ് ഈ വ്യത്യസ്ത ആകൃതിയിലുള്ള മുട്ടയിട്ടത്. ആകൃതിയിൽ വ്യത്യാസമുള്ള ഒരു മുട്ട കണ്ടപ്പോൾ മുൽകാഹി ഗൂഗിളിൽ തിരഞ്ഞു. അപ്പോഴാണ് അത് അപൂർവമായ ഒരു സംഭവമാണെന്ന് അവർ തിരിച്ചറിഞ്ഞത്. തുടർന്ന് തനിക്ക് ലഭിച്ച മുട്ടയുടെ വിവരം മുൽകാഹി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതോടെ ഈ മുട്ടയ്ക്ക് ആവശ്യക്കാർ ഏറെയായി. അങ്ങനെയാണ് ഈ മുട്ട ഇത്രയും ഉയർന്ന വിലയ്ക്ക് വിറ്റത്. മുട്ട വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന വരുമാനം കോഴികളുടെ സംരക്ഷണത്തിനായി ഉപയോഗിക്കാനാണ് മുൽകാഹിയുടെ തീരുമാനം.