വലപ്പാട് മായ കോളേജിൽ വർണ്ണാഭമായ ഓണാഘോഷം നടന്നു.
വലപ്പാട് : രണ്ടു ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ ആണ് വലപ്പാട് മായ കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ സി.എ ആവാസ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. തിരുവാതിരക്കളി, ഓണക്കളി, വടംവലി, പൂക്കള മത്സരം, നാസിക് ഡോൾ തുടങ്ങിയ വിവിധയിനം കലാകായിക മത്സരങ്ങൾ നടന്നു. അദ്ധ്യാപകരായ മിനി, രഞ്ജിത്ത്, ജോസ്, ഷൺമുഖരാജ്, ബിന്ദു, പ്രിയ, സ്റ്റുഡൻസ് വെൽഫെയർ ഓഫീസർ വി.സി അബ്ദുൾഗഫൂർ, കോളേജ് യൂണിയൻ ചെയർപേഴ്സൺ റിഷിമ, വൈസ് ചെയർമാൻ റിച്ചു രാജ് എന്നിവർ പരിപാടികളുടെ ഏകോപനം നടത്തി.