സി എസ് എം ഇടശ്ശേരി യൂത്ത് ഫെസ്റ്റിവലിന് വർണാഭമായ തുടക്കം

ഇടശ്ശേരി: സി എസ് എം സെൻട്രൽ സ്കൂൾ കലോത്സവം പ്രശസ്ത സംഗീത സംവിധായകനും, സിനിമ പിന്നണി ഗായകനുമായ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജിത പി.ഐ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഡോ.എം.ദിനേഷ് ബാബു ആമുഖ പ്രഭാഷണം നടത്തി. ചെയർപേഴ്സൺ സഫിയ റഹ്മാൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി.എം മുഹമ്മദ് ബഷീർ, പി ടി എ പ്രസിഡണ്ട് പി.ഐ ഷൗക്കത്തലി, വാർഡ് മെമ്പർ സിങ്ങ് വാലത്ത്, മാനേജർ പി.കെ ഹൈദരാലി, ജോയിൻറ് സെക്രട്ടറി സി.എം നൗഷാദ്, വൈസ് പ്രിൻസിപ്പൽ നദീറ ജാബിർ തുടങ്ങിയവർ ആശംസകൾ നേർന്നു. രണ്ട് ദിവസങ്ങളിലായാണ് കലോത്സവം നടക്കുന്നത്. സ്കൂൾ ഹെഡ് ഗേൾ ദീപ്ത ചന്ദ്രൻ സ്വാഗതവും, ഹെഡ് ബോയ് അഭിനവ് സുധീർ നന്ദിയും പറഞ്ഞു.