എൻ.ബി.ടി.സി കുവൈറ്റ് കായിക മേളക്ക് വർണ്ണാഭമായ തുടക്കം

AL ANSARI TOP BANNER FINAL.png

കുവൈറ്റ്: എണ്ണ അനുബന്ധ വ്യവസായ രംഗത്തെ പ്രമുഖരായ എൻ.ബി.ടി.സി കുവൈറ്റിന്റെ മൂന്ന് മാസം നീണ്ടുനിൽക്കുന്ന കായികമേളക്ക് തുടക്കമായി. എൻ.ബി.ടി.സി കോർപ്പറേറ്റ് ഗ്രൗണ്ടിൽ എൻ.ബി.ടി.സി മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം എൻബിടിസി പതാക ഉയർത്തി കായികമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

എല്ലാ വർഷവും സംഘടിപ്പിക്കുന്ന എൻ.ബി.ടി.സി ജീവനക്കാരുടെ ഉത്സവമായ വിന്റർ കാർണിവൽ 2023- ന് കായികമേളയോട് കൂടിയാണ് സമാരംഭം കുറിക്കുന്നത്. തൊഴിലിടങ്ങളിലും കായിക മത്സരങ്ങൾക്കിടയിലും ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ

ഭാഗമായി സുരക്ഷാ ബോധവത്ക്കരണത്തിലൂടെയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. വൺ ടീം വൺ ഫാമിലി എന്ന എൻബിടിസിയുടെ ആപ്തവാക്യം അന്വർത്ഥമാക്കുന്നതിനും ജീവനക്കാർക്കിടയിൽ കൂടുതൽ ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിനും കായികമേള സഹായകരമാകുമെന്നും കെ.ജി. എബ്രഹാം അഭിപ്രായപ്പെട്ടു. സമ്മേളനത്തെ അഭിസംബോധന ചെയ്ത എൻ.ബി.ടി.സി ചെയർമാൻ മുഹമ്മദ്

അൽ-ബദ്ദ, ജീവനക്കാരുടെ കായികമേഖലയിലെ താത്പര്യത്തെ അഭിനന്ദിക്കുകയും കൂടുതൽ ആവേശത്തോടെയും മത്സരബുദ്ധിയോടെയും കായികരംഗത്ത് കഴിവ് തെളിയിക്കാൻ ജീവനക്കാർക്ക് ആശംസകൾ നേരുകയും ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ, കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചും മാനസികമായും ശാരീരികമായും ആരോഗ്യവൻമാരാകാൻ അത് എങ്ങനെ സഹായിക്കുന്നുവെന്നും എൻ.ബി.ടി.സി കോർപ്പറേറ്റ് ഡയറക്ടർ (ഓപ്പറേഷൻസ്) കെ.എസ് വിജയചന്ദ്രൻ വിശദീകരിച്ചു. കായിക താരങ്ങൾക്ക് എൻ.ബി.ടി.സി ഗ്രൂപ്പ്

ചീഫ് ഫിനാൻഷ്യൽ ഓഫീസർ അനിന്ദ ബാനർജി അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു സംസാരിച്ചു. എൻ.ബി.ടി.സി മാനേജ്‌മെന്റിൽ നിന്ന് ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയുടേയും പ്രോത്സാഹനത്തിന്റെയും ഫലമാണ് ആയിരക്കണക്കിന് ജീവനക്കാരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ഈ കായിക മേളയെന്നും അതിന്റെ ആവേശം ജീവനക്കാർക്കിടയിൽ പ്രകടമാണെന്നും എൻ.ബി.ടി.സി അഡ്മിൻ & എച്ച്ആർ (കോർപ്പറേറ്റ്) ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അഭിപ്രായപ്പെട്ടു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഗ്രൂപ്പുകളുടെ ദീപശിഖ പ്രയാണവും എൻ.ബി.ടി.സി ഡയറക്ടർ ഷിബി എബ്രഹാമിന്റെ നേതൃത്വത്തിൽ കായികതാരങ്ങളുടെ പ്രതിജ്ഞയും നടന്നു. സെഡ്.ഒ.ആർ ടെർമിനേറ്റേഴ്‌സും സി.എഫ്.പി വാരിയേഴ്‌സും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു. എൻ.ബി.ടി.സി മാനേജിംഗ് ഡയറക്ടർ, കോർപ്പറേറ്റ് ഡയറക്ടർ (ഓപ്പറേഷൻസ്), ട്രേഡിംഗ് ഡിവിഷൻ ജനറൽ മാനേജർ ഉൾപ്പെടെയുള്ള എൻ.ബി.ടി.സി മാനേജ്‌മെന്റ് പ്രതിനിധികൾ സൗഹൃദ ക്രിക്കറ്റ് മത്സരം വീക്ഷിക്കാൻ സന്നിഹിതരായിരുന്നു.

Al Ansari_Kuwait.jpg

Related Posts