തിരിച്ചറിവുള്ള സമൂഹം നാടിനെ നന്മയിലേക്ക് നയിക്കും; പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ

അറിവ് നേടുന്നതിനേക്കാൾ തിരിച്ചറിവ് നേടുന്ന കാര്യത്തിൽ മക്കളെ പ്രാപ്തരാക്കുവാൻ രക്ഷിതാക്കൾ ശ്രമിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. വാടാനപ്പള്ളി ദാറുൽ അമാൻ വിമൺസ് കോളേജ് - ഫാളില- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ കുറവില്ല.എന്നാൽ മനുഷിക മൂല്യങ്ങൾ നഷ്ടപ്പെടുന്നത് സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.

മഹല്ല് രക്ഷാധികാരി സയ്യിദ് ജലാലുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത മുഫത്തിശ് ഹംസ ലത്തീഫി മുഖ്യാതിഥിയായി. എൻ.വി.കെ.മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് ജനറൽ സെക്രട്ടറി നൂറുദ്ദീൻ യമാനി, ദാറുൽ അമാൻ അക്കാദമിക് കൺവീനർ എ.എ.ജാഫർ മാസ്റ്റർ, മഹല്ല് മുദരിസ് ഉസ്മാൻ ബാഖവി തഹ്താനി, എസ്.വൈ.എസ്.തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.പി.മുസ്തഫ മുസലിയാർ, എസ്.കെ.എസ്.എസ്.എഫ്.തൃശൂർ ജില്ലാ പ്രസിഡണ്ട് അൻസിഫ് വാഫി, വാടാനപ്പള്ളി റെയ്ഞ്ച് പ്രസിഡണ്ട് കെ.അബ്ദുൽ കരീം ദാരിമി, മഹല്ല് ഖത്തീബ് ശമ്മാസ് ദാരിമി പായിപ്പുല്ല്, എ.എ.മുഹമ്മദ് ഹാജി, പി.എ.മുഹമ്മദ് ഹാജി, മഹല്ല് വൈസ് പ്രസിഡണ്ടുമാരായ പി.എം.ഖാലിദ്, പി.എ.ഷംസുദ്ദീൻ, എസ്.എം.എഫ്. മേഖല സെക്രട്ടറി മുനീർ ഇടശ്ശേരി, ഷഫീഖ് ഫൈസി കായംകുളം, മഹല്ല് സെക്രട്ടറി പി.കെ.ബഷീർ, ദാറുൽ അമാൻ പ്രിൻസിപ്പാൾ ജുനൈദ് ഹുദവി, അഡ്മിനിസ്ട്രേറ്റർ ശാഫി ഹുദവി, പർദ അഷ്റഫ് സാഹിബ് എന്നിവർ പ്രസംഗിച്ചു.

Related Posts