പഴയന്നൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡിജിറ്റൽ എക്സ്-റേ യൂണിറ്റ് ആരംഭിച്ചു

പഴയന്നൂർ ബ്ലോക്കിന്റെ ഘടക സ്ഥാപനമായ പഴയന്നൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡിജിറ്റൽ എക്സ് റേ യൂണിറ്റ് സ്ഥാപിച്ചു. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാർഷികപദ്ധതി വികസന ഫണ്ട് ഉപയോഗിച്ചാണ് ഡിജിറ്റൽ എക്സ് റേ നിർമ്മിച്ചത്. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റൽ എക്സ് റേ യൂണിറ്റ് നിർമ്മിച്ചത്. പട്ടികജാതി പട്ടികവർഗ വികസന പിന്നോക്കക്ഷേമ ദേവസ്വം വകുപ്പു മന്ത്രി കെ രാധാകൃഷ്ണൻ ഡിജിറ്റൽ എക്സ്-റേ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരൻ, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായർ എന്നിവർ മുഖ്യാതിഥികളായി. കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ, തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുകുമാരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി പ്രശാന്തി, വിവിധ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ പി ശ്രീജയൻ, എം വി സുചിത്ര, അരുൺ കാളിയത്ത്, ബ്ലോക്ക് അംഗങ്ങളായ പ്രേംദാസ്, പി എം അനീഷ്, ആശാദേവി, എസ് സിന്ധു, ലത സാനു, ഗീത രാധാകൃഷ്ണൻ, ഷിജിത ബിനീഷ്, പി എം നൗഫൽ, എൽ എസ് ജി ഡി സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി എൻ ഉമ, പഴയന്നൂർ സി എച്ച് സി മെഡിക്കൽ സൂപ്രണ്ട് ഡോ.പ്രേംകുമാർ എന്നിവർ പങ്കെടുത്തു.

Related Posts